+

ചൂടിന് ആശ്വാസം ; ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ

അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചൂടിന് ആശ്വാസമായി ഒമാനില്‍ വിവിധയിടങ്ങളില്‍ മഴ ലഭിച്ചു. കാറ്റിന്റെ അകമ്പടിയോടെയാണ് മഴ പെയ്തത്.
അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പലയിടത്തും വാദികള്‍ നിറഞ്ഞൊഴുകി. വിവിധ ഭാഗങ്ങളില്‍ ആലിപ്പഴവും വര്‍ഷിച്ചു. 
മഹ്ദ, യങ്കല്‍, ഇബ്രി, റുസ്താഖിലെ വാദി അല്‍ സഹ്ഹാന്‍ , സമൈലിലെ വാദ് മഹ്‌റം, യാങ്കുല്‍,നഖലിലെ വാദി മുസ്താല്‍, മുദൈബി, ബുറൈമി എന്നിവിടങ്ങളില്‍ വ്യത്യസ്ത തോതിലാണ് മഴ പെയ്തത്.
 

facebook twitter