ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസയിലും ഉംറ നിര്‍വഹിക്കാം

02:34 PM Feb 04, 2025 | Suchithra Sivadas

സൗദി അറേബ്യയില്‍ ട്രാന്‍സിറ്റ്, സന്ദര്‍ശന വിസ ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് ഇനി മുതല്‍ ഉംറ നിര്‍വഹിക്കാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സാധാരണയായി ഹജ്ജ്, ഉംറ എന്നിവ നിര്‍വഹിക്കാന്‍ ഉംറ വിസ നിര്‍ബന്ധമായിരുന്നു. 

ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് തീര്‍ത്ഥാടനത്തിനുള്ള പ്രവേശനം സുഗമമാക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് 96 മണിക്കൂര്‍ വരെ രാജ്യത്ത് തങ്ങാവുന്നതാണ്. എന്നാല്‍, മദീനയിലെ പ്രവാചക പള്ളിയിലെ അല്‍ റൗദ അല്‍ ഷെരീഫ് സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ നുസുക് ആപ്ലിക്കേഷന്‍ വഴി മുന്‍കൂര്‍ ബുക്കിങ് നടത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Trending :