+

പാലക്കാട് റെസ്റ്റൊറൻറിലെത്തിയ കുടുംബത്തെ മദ്യലഹരിയിലെത്തിയവർ മർദിച്ച സംഭവം ; പ്രതികൾ അറസ്റ്റിൽ

പാലക്കാട് ഒറ്റപ്പാലത്ത് റെസ്റ്റൊറൻറിലുണ്ടായ അടിപിടിയിൽ രണ്ടംഗ സംഘം അറസ്റ്റിൽ. കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയവരെ മദ്യലഹരിയിൽ എത്തിയവർ മർദിച്ചെന്നാണ് പരാതി.

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് റെസ്റ്റൊറൻറിലുണ്ടായ അടിപിടിയിൽ രണ്ടംഗ സംഘം അറസ്റ്റിൽ. കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയവരെ മദ്യലഹരിയിൽ എത്തിയവർ മർദിച്ചെന്നാണ് പരാതി. ഹരിഹരൻ, രാജേഷ്, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 8.30നാണ് സംഭവം.

അബ്ദുൽ നിസാറും കുടുംബവും റെസ്റ്റൊറൻറിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഈ സമയം ഇവിടെയെത്തിയ പ്രതികൾ നിസാറിൻറെ കുട്ടികളോട് വെള്ളം എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും മദ്യപിച്ചെത്തിയവർ അബ്ദുൽ നിസാറിനെ കസേരകൊണ്ടടക്കം അടിക്കുകയുമായിരുന്നു. തടയാനെത്തിയ ഭാര്യക്കും മർദനമേറ്റു.

അടിപിടിയറിഞ്ഞ് സ്ഥലത്തെത്തിയ ഒറ്റപ്പാലം എസ്.ഐക്ക് നേരെയും കൈയേറ്റമുണ്ടായി. എസ്.ഐയെ ആക്രമിച്ചതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

facebook twitter