+

മണ്ഡല - മകരവിളക്ക് പൂജാ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം

മണ്ഡല - മകരവിളക്ക് പൂജാ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. മണ്ഡല പൂജ നടക്കുന്ന ഡിസംബർ 25 ന് 54,000 തീർത്ഥാടകർക്കും മണ്ഡല പൂജയ്ക്ക് സമാപനം കുറിച്ച് നട അടയ്ക്കുന്ന 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം അനുവദിക്കുക.

പി വി സതീഷ് കുമാർ

ശബരിമല: മണ്ഡല - മകരവിളക്ക് പൂജാ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം. മണ്ഡല പൂജ നടക്കുന്ന ഡിസംബർ 25 ന് 54,000 തീർത്ഥാടകർക്കും മണ്ഡല പൂജയ്ക്ക് സമാപനം കുറിച്ച് നട അടയ്ക്കുന്ന 26ന് 60,000 ഭക്തർക്കും മാത്രമാണ് ദർശനം അനുവദിക്കുക. മകര വിളക്ക് ദിവസങ്ങളിലും നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായിട്ടുണ്ട്. ജനുവരി 12 ന് 60,000,13 ന് 50,000,14 ന് 40,000 എന്നിങ്ങനെ ആണ് നിയന്ത്രണം. ഹൈക്കോടതിയുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 

Restrictions on devotees at Sabarimala on Mandala - Makaravilakku pooja days

ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്തുന്നതിനും സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരു ലക്ഷത്തിനടുത്ത് ഭക്തർ സന്നിധാനത്ത് ദർശനത്തിനെത്തിട്ടുണ്ട്. വലിയ തീർക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മണ്ഡല പൂജയുടെ ഭാഗമായി തിരക്ക് നിയന്ത്രണത്തിന് ഭക്തരുടെ എണ്ണം കുറയ്ക്കാൻ തീരുമാനമെടുത്തത്. 

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം സ്പോട്ട് ബുക്കിംഗ് വഴി ഇരുപതിനായിരത്തോളം തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. മണ്ഡല പൂജയ്ക്കും പിറ്റേ ദിവസവും സ്പോട്ട് ബുക്കിംഗ് ഒഴിവാക്കാനാണ് തീരുമാനം. അതേസമയം ഭക്തജന തിരക്ക് തുടരുന്ന സന്നിധാനത്ത് പോലീസ് സുരക്ഷ ശക്തമാണ്. പരമാവധി ഭക്തർക്ക് സുഗമമായ ദർശനം നടത്തി തിരികെ മടങ്ങാനുള്ള എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡും ഉറപ്പുവരുത്തിയിട്ടുണ്ട്.

facebook twitter