രാജ്യത്തെ എല്ലാ എമിറേറ്റുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ വീസ അനുവദിക്കുന്നതിനൊപ്പം അടിസ്ഥാന ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പാക്കേജും മാനവ വിഭവ മന്ത്രാലയം പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം മുതല്‍ വീട്ടുജോലിക്കാര്‍ക്കടക്കം സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാകും.
ജനുവരി മുതല്‍ പുതിയ വീസയ്ക്കും പുതുക്കുന്ന വീസയ്ക്കും ഇന്‍ഷുറന്‍സ് രേഖ ആവശ്യമാകും.