വിവരാവകാശ നിയമത്തെ പറ്റി അറിയാന്‍ താല്പര്യമുള്ളവരാണോ? എന്നാല്‍ ഇനി ഓണ്‍ലൈനായി സൗജന്യമായി പഠിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐഎംജി) നടത്തുന്ന സൗജന്യ വിവരാവകാശ നിയമ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. താല്പര്യമുള്ളവര്ക്ക് rti.img.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഏപ്രില്‍ 14 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കോഴ്സ് ഏപ്രില്‍ 16 നാണ് ആരംഭിക്കുന്നത്.