+

ഐപിഎല്‍ ലേലത്തില്‍ പഞ്ചാബ് വിളിക്കുമോ എന്ന് ടെന്‍ഷനടിച്ചു, ടീമിനോടുള്ള അനിഷ്ടം പന്ത് തുറന്ന് പറഞ്ഞു, അതേ ടീമിനോട് തോറ്റ് തൊപ്പിയിട്ടതോടെ നാണംകെടുത്തി ഫ്രാഞ്ചൈസി

2025 ലെ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാവുകയാണ് ഋഷഭ് പന്ത്.

ന്യൂഡല്‍ഹി:  2025 ലെ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാവുകയാണ് ഋഷഭ് പന്ത്.

ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 27 കോടി രൂപയ്ക്കാണ് ലഖ്‌നൗ പന്തിനെ വാങ്ങിയത്. എന്നാല്‍, പഞ്ചാബ് കിംഗ്‌സ് തന്നെ വാങ്ങാത്തതില്‍ പന്ത് ആശ്വാസം പ്രകടിപ്പിച്ചിരുന്നു. ലേലത്തില്‍ അവര്‍ തന്നെ വിളിച്ചെടുക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു എന്നാണ് പന്ത് അന്ന് പറഞ്ഞത്. ഇപ്പോള്‍, പഞ്ചാബിനോട് തോറ്റതോടെ താരത്തെ അതേ കാര്യം പറഞ്ഞ് ട്രോളുകയാണ് ആരാധകരും ഫ്രാഞ്ചൈസിയും.

ലേലത്തിലെ ഞങ്ങളുടെ ടെന്‍ഷന്‍ അവസാനിച്ചെന്നാണ് പഞ്ചാബ് കിംഗ്‌സ് അവരുടെ ഔദ്യോഗിക പേജിലൂടെ കളിയാക്കിയത്. മെഗാ ലേലത്തില്‍ പഞ്ചാബ് കിംഗ്‌സ് 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ വാങ്ങിയത്. തുടര്‍ച്ചയായ രണ്ട് ജയത്തിലൂടെ ശ്രേയസ് തന്റെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു.

എല്‍എസ്ജിക്കായി പന്ത് ബാറ്റിംഗില്‍ ബുദ്ധിമുട്ടുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ 15 ഉം 2 ഉം ആണ് നേടിയത്. ഒരു മത്സരത്തില്‍ റണ്‍സെടുത്തതുമില്ല. പിബികെഎസിനായി ശ്രേയസ് അയ്യര്‍ ഇതിനകം 149 റണ്‍സ് നേടിയിട്ടുണ്ട്. ഒരു കളിയിലും ഇതുവരെ പുറത്തായിട്ടില്ല. ആദ്യ രണ്ട് മത്സരങ്ങളില്‍ 13 സിക്സറുകള്‍ നേടി. സീസണിന്റെ തുടക്കത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചതോടെ പഞ്ചാബ് കിരീട പ്രതീക്ഷയിലാണ്.

facebook twitter