മകളെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസ് : ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി,തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്ക ,അമ്മയുടെ നിര്‍ണായക മൊഴി പുറത്ത്

09:20 AM May 23, 2025 |


കൊച്ചി: നാലു വയസുകാരി മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്ന് അമ്മയുടെ മൊഴി.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. കുട്ടിയില്‍ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. . അതേസമയം, ചോദ്യം ചെയ്യല്‍ ഇന്നും തുടരും.