പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു

10:35 AM Feb 02, 2025 | Neha Nair

താമരശേരി : പുഴയിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ മുങ്ങി മരിച്ചു. ഉണ്ണികുളം താഴെ കീലഞ്ചേരി പാറക്കൽ മുരുകൻ (50) ആണ് മരിച്ചത്. താമരശേരി അണ്ടോണ ചക്കിക്കാവ് തൂക്കുപാലത്തിന് സമീപം പുഴയിലാണ് അപകടം നടന്നത്.

ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. മകനും ബന്ധുവിനുമൊപ്പം പുഴയിൽ മീൻ പിടിക്കാൻ എത്തിയപ്പോയാണ് അപകടമുണ്ടായത്. മീൻപിടുത്തത്തിനിടെ അശ്രദ്ധമായി വെള്ളത്തിൽ വീഴുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് മുരുകനെ കരയ്ക്ക് എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.