കണ്ണൂർ : കണ്ണൂർ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം. സെൽഫ് കൗണ്ടർ പൂട്ട് തകർത്താണ് മോഷണം. ക്യാഷ് കൗണ്ടർ കുത്തിത്തുറന്നിട്ടുണ്ട്.സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകർത്തു. കണ്ണൂർ ടൗൺപോലീസ് സ്ഥലത്തെത്തി. അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെയാണ് കവർച്ച നടന്ന വിവരം നാട്ടുകാർ അറിയുന്നത്. ഉടനെ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലിസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തിവരികയാണ്. ബീവ്റേജസ് ഔട്ട്ലെറ്റിലെ കൗണ്ടറിൽ നിന്നും പണവും ഷോറൂമിൽ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായി സൂചനയുണ്ട്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.
Trending :