ദിലീഷ് പോത്തൻ, റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘റോന്ത്’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ചിത്രം അടുത്ത മാസം 13 ന് തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകനായ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ വി എം, ജോജോ ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുധി കോപ്പ, അരുൺ ചെറുകാവിൽ, ലക്ഷ്മി മേനോൻ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്നത്.