ആഭ്യന്തര റബർവില മികച്ച പ്രതീക്ഷകൾ നൽകി മുന്നോട്ട് പോകുകയാണ്. വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് വിലയെ സ്വാധീനിച്ചിരിക്കുന്നത്. അതേസമയം കൊച്ചി വിപണിയിൽ റെക്കോർഡ് കുതിപ്പിന് താൽകാലിക വിരാമമിട്ടിരിക്കുകയാണ് വെളിച്ചെണ്ണ.
അതേസമയം, കുരുമുളക് വില മികച്ച ഡിമാൻഡിന്റെ കരുത്തിൽ മുന്നേറാനുള്ള ഒരുക്കത്തിലാണ്. പെരുന്നാൾ ഡിമാൻഡും മറ്റും കയറ്റുമതിക്ക് ഊർജമാകുന്നുണ്ട്. കൊച്ചിയിൽ വില 100 രൂപ കൂടി വർധിച്ചു. കൽപറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾക്ക് മാറ്റമില്ല. കട്ടപ്പന മാർക്കറ്റിൽ കൊക്കോ വില വീണ്ടും തളർന്നു. വിലയിൽ 10 രൂപ കൂടി ഇടിഞ്ഞു. കൊക്കോ ഉണക്ക വില മാറിയിട്ടില്ല.
Trending :