ഹേഗ്: 2014 ജൂലൈ 17ന് മലേഷ്യൻ വിമാനം തകർത്തതിന് പിന്നിൽ റഷ്യയാണെന്ന് യൂറോപ്പിലെ ഉന്നത മനുഷ്യാവകാശ കോടതി വിധിച്ചു. 298 പേരുടെ മരണത്തിന് കാരണമായ 2014ലെ ദുരന്തത്തിന് മോസ്കോ ഉത്തരവാദിയാണെന്ന് കോടതി വ്യക്തമാക്കി.
Trending :
ആംസ്റ്റർഡാമിൽനിന്ന് ക്വാലാലംപൂരിലേക്ക് പറന്ന ബോയിങ് 777 വിമാനം വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കൻ യുക്രെയ്നിൽനിന്ന് റഷ്യൻ നിർമിത മിസൈൽ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തുകയായിരുന്നു. 196 ഡെച്ച് പൗരന്മാർ ഉൾപ്പെടെ 298 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടു.