+

യുക്രെയ്‌നുമായി നേരിട്ട് ചർച്ച നടത്താനുള്ള റഷ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

യുക്രെയ്‌നുമായി നേരിട്ട് ചർച്ച നടത്താനുള്ള റഷ്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യ

യുക്രെയ്നുമായി നേരിട്ട് ചർച്ച നടത്താനുള്ള റഷ്യയുടെ നീക്കത്തെ ഇന്ത്യ സ്വാഗതം ചെയ്തു, ‘സംവാദത്തിലൂടെയും നയതന്ത്രത്തിലൂടെയും’ ഇരുപക്ഷത്തിനും അവരുടെ ആശങ്കകൾ പരിഹരിക്കാനുള്ള അവസരം ഈ ചർച്ചയിലൂടെ സാധ്യമാകുമെന്ന് ഇന്ത്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിന് ‘ആത്മാർത്ഥവും പ്രായോഗികവുമായ’ ഇടപെടലിന് ഇന്ത്യ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ‘റഷ്യയും യുക്രെയ്നും തമ്മിൽ ആത്മാർത്ഥവും പ്രായോഗികവുമായ ഇടപെടലിന്റെ ആവശ്യകതയെ ഇന്ത്യ നിരന്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ ചർച്ചയിലൂടെ ശാശ്വതമായ സമാധാനം ഉറപ്പാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാലാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിന് ചർച്ചയിലൂടെ അന്ത്യം കുറിക്കാൻ അമേരിക്കയിൽ നിന്നും യൂറോപ്യൻ നേതാക്കളിൽ നിന്നും വർദ്ധിച്ചുവരുന്ന സമ്മർദ്ദത്തെത്തുടർന്ന്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്താൻ ഈ ആഴ്ച തുർക്കിയിലേക്ക് പോകുമെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അറിയിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനുമായി ചർച്ച നടത്താൻ അങ്കാറയിൽ എത്തുമെന്നും അതിനുശേഷം ഇരു നേതാക്കളും ഇസ്താംബൂളിലേക്ക് പോകുമെന്നും പുടിന്റെ വരവിനായി കാത്തിരിക്കുമെന്നും സെലെൻസ്‌കി അറിയിച്ചു.

Trending :
facebook twitter