+

സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം; 14 മരണം

കാര്‍ഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യന്‍ ആക്രമണത്തില്‍ അടക്കം യുക്രെയ്‌നില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 

സെലന്‍സ്‌കിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി യുക്രെയ്‌നില്‍ ആക്രമണം നടത്തി റഷ്യ. കാര്‍ഖീവിലെ കെട്ടിടസമുച്ചയത്തിന് നേരെ നടന്ന റഷ്യന്‍ ആക്രമണത്തില്‍ അടക്കം യുക്രെയ്‌നില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 

തിങ്കളാഴ്ച പുലര്‍ച്ചെ കാര്‍ഖീവിലെ അഞ്ച് നിലയുള്ള കെട്ടിടസമുച്ചയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നു. ഇതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മൂന്ന് നിലകളില്‍ തീപിടുത്തമുണ്ടായി എന്നാണ് പ്രദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് കുട്ടികള്‍ അടക്കം ഏഴ് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും 23ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിവരം.

റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ന?ഗരത്തിന് നേരെ ഉണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ 11ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സാപൊറീഷ്യ മേഖലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

facebook twitter