ശബരിമല : പുതുവർഷത്തെ വരവേറ്റ് ശബരീശ സന്നിധാനവും. പുതുവർഷ പുലരിയായ ചൊവ്വാഴ്ച രാത്രി 12 മണിക്ക് തീർത്ഥാടകരും സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള വിവിധ സേനാ - വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് സന്നിധാനത്ത് കർപ്പൂര ദീപം തെളിച്ചു. രാത്രി 11 ന് നടയടച്ച ശേഷം താഴെ തിരുമുറ്റത്താണ് ദീപം തെളിയിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
Trending :
പുതുവർഷ പുലരിയിലേക്ക് കടന്ന 12 മണിക്ക് ഒരു മിനിട്ട് നേരം സന്നിധാനത്തെ വൈദ്യുത ദീപങ്ങൾ അണച്ച ശേഷമാണ് കർപ്പൂരദീപം തെളിയിച്ചത്. ശബരിമല ചീഫ് കോ - ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് കർപ്പൂരദീപം തെളിയിച്ച് പുതുവത്സരാഘോഷത്തിൽ പങ്കാളിയായി.
തുടർന്ന് എല്ലാവരും ചേർന്ന് ശരണം വിളിയോടെ പുതുവർഷത്തെ എതിരേറ്റു. പുതുവർഷ ദിനത്തിൽ അയ്യപ്പ ദർശ്ശനത്തിനായി വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.