ചേരുവകൾ
ഇഞ്ചി- 100 ഗ്രാം
ചുവന്നുള്ളി- 100 ഗ്രാം
പച്ചമുളക്- 3
വെളിച്ചെണ്ണ- 3 ടേബിൾസ്പൂൺ
കടുക്- 1/2 ടീസ്പൂൺ
വറ്റൽമുളക്- 2
കറിവേപ്പില- ആവശ്യത്തിന്
മുളകുപൊടി- 1/2 ടീസ്പൂൺ
ഉലുവപ്പൊടി- 1 ടീസ്പൂൺ
കായം- 1 നുള്ള്
പുളി- 1 നെല്ലിക്ക വലിപ്പത്തിൽ
വെള്ളം- 3/4 കപ്പ്
ശർക്കര- ചെറിയ ഒരു കഷ്ണം
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് മൂന്ന് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കുക.
ഇതിലേയ്ക്ക് 100 ഗ്രാം ഇഞ്ചി വട്ടത്തിൽ ചെറുതായി അരിഞ്ഞതു ചേർത്ത് വേവിക്കുക.
ചുവന്നുള്ളി അരിഞ്ഞതും, മൂന്ന് പച്ചമുളക് അരിഞ്ഞതും ചേർത്തിളക്കാം.
ബ്രൗൺ നിറമായി വരുമ്പോൾ ഇവ മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റുക.
ഇഞ്ചി വറുത്ത അതേ എണ്ണയിലേയ്ക്ക് അര ടീസ്പൂൺ കടുക്, രണ്ട് വറ്റൽമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.
അര ടീസ്പൂൺ മുളുകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉലുവപ്പൊടി, ഒരു നുള്ള് കായം എന്നിവ ചേർത്തിളക്കാം.
ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തിൽ കുതിർത്തതും, ഒന്നര ടീസ്പൂൺ ശർക്കര പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക.
ഇതിലേയ്ക്ക് വറുത്തു വെച്ചിരിക്കുന്ന ഇഞ്ചിയും ചുവന്നുള്ളിയും അരച്ചു ചേർക്കുക. ശേഷം അടുപ്പിൽ നിന്നും മാറ്റാം