സൗദിയില്‍ സ്കൂള്‍ ബസുകളില്‍ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്ന് സൗദി ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കി.പുതിയ അധ്യയന വർഷത്തിന്‍റെ ആരംഭത്തോടനുബന്ധിച്ചാണ് അതോറിറ്റി നിർദേശം നല്‍കിയത്.
ഈ ആവശ്യകതകള്‍ നടപ്പിലാക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ ഗതാഗത സുരക്ഷ വർധിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.ബസുകളില്‍ കയറുമ്ബോഴും ഇറങ്ങുമ്ബോഴും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും യാത്രയിലുടനീളം അവരുടെ സുരക്ഷ ഉറപ്പാക്കുന്ന നിർദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും അതോറിറ്റി അറിയിച്ചു.