+

ഇത് വെറും കോഴി അല്ല, സൽക്കാര കോഴി

ഇത് വെറും കോഴി അല്ല, സൽക്കാര കോഴി

ആവശ്യമുള്ള സാധനങ്ങള്‍

ഡ്രസ് ചെയ്ത മുഴുവന്‍ കോഴി – ഒന്ന്
സവാള – 4 എണ്ണം (കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്)
തക്കാളി – 3 എണ്ണം
മുട്ട 3 എണ്ണം (തോടുകളഞ്ഞ് കത്തികൊണ്ട് വരഞ്ഞുവയ്ക്കുക)
വെളിച്ചെണ്ണ – ആവശ്യത്തിന്
മുളകുപൊടി – 4 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 3 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 1/2 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – 2 1/2 ടീസ്പൂണ്‍
പെരുംജീരകം ചതച്ചത് – 2 നുള്ള്
പച്ചമുളക് – 6 എണ്ണം
വെളുത്തുള്ളി അല്ലി – 12 എണ്ണം (അരച്ചത്)
ഇഞ്ചി – 1 വലിയ കഷണം (അരച്ചത്)
കറിവേപ്പില – 4 തണ്ട്
നാരങ്ങാനീര് – 1 നാരങ്ങയുടേത്
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

 കോഴി വൃത്തിയായി കഴുകി കോഴിയുടെ അകവും പുറവും വരഞ്ഞുവയ്ക്കുക. ശേഷം മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലി പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ അല്‍പ്പം വെള്ളത്തില്‍ കുഴച്ച്
പേസ്റ്റ് പോലെയാക്കി കോഴിയുടെ അകത്തും പുറത്തും പുരട്ടുക.
ശേഷം രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

കോഴിയുടെ ഉള്ളില്‍ നിറയ്ക്കാനുള്ള കൂട്ട് തയാറാക്കാന്‍
ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് ഒരു സവാള അരിഞ്ഞത്, പച്ച മുളക്, കറിവേപ്പില, ഇഞ്ചിയും വെളുത്തു ള്ളിയും അരച്ചത് എന്നിവ പകുതി വീതം ഇട്ടു നന്നായി വഴറ്റുക.ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍ പ്പൊടി, മല്ലിപ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ് എന്നിവയും പകുതി വീതം ചേര്‍ത്ത് എണ്ണ തെളിയുന്നതുവരെ വഴറ്റുക.
ശേഷം അതിലേക്ക് മുട്ട ഇട്ട് നന്നായി ഇളക്കി വാ ങ്ങുക.കോഴിയുടെ അകത്ത് മുട്ടക്കൂട്ട് നിറച്ച് വയ്ക്കുക. കുഴിവുള്ള ഒരു ചീനച്ചട്ടി എടുത്ത് അതില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് കോഴി ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക. ഓവനില്‍ വച്ചും വേവിച്ചെടുക്കാവുന്നതാണ്.

കോഴി പൊരിച്ചതിനു ശേഷം ബാക്കിയുള്ള സവാള പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ മിച്ചം വന്ന എണ്ണയില്‍ നന്നായി വഴറ്റി അതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വേകുമ്പോള്‍ അതി ലേക്ക് ബാക്കിവന്ന മുളകുപൊടി, മല്ലി പ്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഉപ്പ്, പെരുംജീരകം എന്നിവ ചേര്‍ത്ത് എ ണ്ണ തെളിയുന്നത് വരെ വഴറ്റി എടുക്കുക. ഈ മസാലയിലേക്ക് കോഴി ചേര്‍ത്ത് നന്നായി ഇളക്കി ചെറു ചൂടില്‍ അല്‍പ്പസമയം അടച്ച് വേവിച്ചെടുക്കാം. സൽക്കാര കോഴി  തയ്യാർ.

facebook twitter