എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ

07:29 AM May 17, 2025 | Suchithra Sivadas

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത്തിയഞ്ച് വര്‍ഷം തടവുശിക്ഷ. പ്രതി ഹാദി മതാറിനാണ് വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി തടവുശിക്ഷ വിധിച്ചത്. സല്‍മാന്‍ റുഷ്ദി പ്രസംഗിച്ചിരുന്ന അതേ വേദിയിലുണ്ടായിരുന്ന മറ്റൊരാളെ കൂടി കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തിലും ഏഴുവര്‍ഷം തടവ് മതാറിന് കോടതി വിധിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റിലാണ് കേസിനാസ്പദനമായ സംഭവമുണ്ടായത്. ന്യൂയോര്‍ക്കിലെ ഷൗതൗക്വാ ഇന്‍സ്റ്റിറ്റു്യൂട്ടില്‍ പ്രഭാഷണം നടത്താനെത്തിയ റുഷ്ദിയെ ഹാദി കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പതിനേഴ് ദിവസം പെന്‍സില്‍വാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോര്‍ക് സിറ്റി റീഹാബിലിറ്റേഷന്‍ സെന്ററിലും കഴിഞ്ഞ റുഷ്ദിക്ക് ആക്രമണത്തില്‍ വലതുകണ്ണ് നഷ്ടമായിരുന്നു. തോളെല്ലിനും സാരമായി പരിക്കേറ്റു.