ന്യൂഡൽഹി: ഉത്തർപ്രദേശിലെ ശാഹി ജമാ മസ്ജിദിലെ നമസ്കാരം നിരോധിക്കണമെന്ന ഹരജിയിൽ വാദം കേൾക്കാൻ കോടതി. സിമ്രാൻ ഗുപ്ത എന്ന വ്യക്തി സമർപ്പിച്ച ഹരജി സംഭൽ ജില്ലയിലെ ചന്ദൗസി കോടതി ജൂലൈ 21ന് പരിഗണിക്കും. തർക്കസ്ഥലമായി കോടതി കണക്കാക്കിയതിനാൽ ആരാധന നടത്തുന്നതിൽനിന്ന് ഹിന്ദുക്കളെ വിലക്കിയതുപോലെ മുസ്ലിംകളെയും വിലക്കണമെന്നും പള്ളി സീൽ ചെയ്യണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
സംഭൽ ശാഹി മസ്ജിദിൽ സർവേ നടത്താനുള്ള കീഴ്കോടതി ഉത്തരവ് അലഹബാദ് ഹൈകോടതി അടുത്തിടെ ശരിവെച്ചിരുന്നു. വിചാരണ കോടതി ഉത്തരവിൽ ഒരു പ്രശ്നവുമില്ലെന്നായിരുന്നു ഹൈകോടതി വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറിൽ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.