സൗദിയില്‍ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ; 182 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

12:50 PM Apr 29, 2025 | Suchithra Sivadas

രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ള പരിശോധനകള്‍ ശക്തമാക്കി സൗദി. ഈവര്‍ഷത്തെ ആദ്യ പാദത്തില്‍ നടത്തിയ പരിശോധനയില്‍ 182 സ്ഥാപനങ്ങള്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.

ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥര്‍ നേരിട്ടും അല്ലാതെയും 8000 ല്‍ അധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6589 സ്ഥാപനങ്ങളിലും 1484 കമ്പനികളിലുമാണ് പരിശോധന നടത്തിയത്. നിയമ ലംഘനം അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.