+

സൗദി അറേബ്യ ഉംറ വിസയുടെ സാധുത മൂന്ന് മാസത്തില്‍ നിന്ന് ഒരു മാസമായി കുറയ്ക്കാന്‍ ഒരുങ്ങുന്നു

വിസ അനുവദിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗദി അറേബ്യ ഉംറ വിസ യുടെ സാധുത മൂന്ന് മാസത്തില്‍ നിന്ന് ഒരു മാസമായി കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അതായത്, ഉംറ വിസ ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ സൗദിയില്‍ പ്രവേശിക്കാനുള്ള കാലാവധി 3 മാസത്തില്‍ നിന്ന് ഒരു മാസമായി കുറച്ചു. സൗദി മന്ത്രാലയം ഓഫ് ഹജ്ജ് ആന്‍ഡ് ഉംറയാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് അല്‍ അറബിയ.

പുതിയ ഭേദഗതികള്‍ അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മാത്രമല്ല, വിസ അനുവദിച്ചതിന് ശേഷം 30 ദിവസത്തിനുള്ളില്‍ തീര്‍ത്ഥാടകന്‍ സൗദി അറേബ്യയില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാറ്റം സൗദിയില്‍ പ്രവേശിച്ച ശേഷമുള്ള താമസ കാലാവധിയെ ബാധിക്കില്ല. തീര്‍ത്ഥാടകര്‍ക്ക് രാജ്യത്ത് എത്തിയാല്‍ പരമാവധി 3 മാസം വരെ തങ്ങാന്‍ ഇപ്പോഴും അനുമതിയുണ്ട്. മക്കയിലും മദീനയിലും തീര്‍ത്ഥാടകരുടെ തിരക്ക് ഒഴിവാക്കാനാണ് ഈ മാറ്റങ്ങള്‍ വരുത്തുന്നതെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ ഉംറ ആന്‍ഡ് വിസിറ്റ് ഉപദേഷ്ടാവ് അഹമ്മദ് ബജ്ഫര്‍ പറഞ്ഞു.

facebook twitter