സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വൈറല്‍ ചിത്രം ഇനി ഇമോജിയാകും. സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിക്കും എന്ന ട്രപിന്റെ പ്രഖ്യാപന സമയത്തുള്ള കിരീടാവകാശിയുടെ ചിത്രത്തില്‍ നിന്നുമാണ് പുതിയ ഇമോജി സൃഷ്ടിക്കുന്നത്.
നെഞ്ചില്‍ കൈ വെച്ച് കൊണ്ടുള്ള പുതിയ ഇമോജി സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശം സൗദി സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അലി അല്‍ മുതൈരി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയിലെത്തിയപ്പോഴാണ് സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആ സമയത്തുള്ള സൗദി കിരീടാവകാശിയുടെ പ്രതികരണമാണ് ഏവരുടെയും ശ്രദ്ധ നേടിയത്. ട്രംപിനോടുള്ള നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഇരുകൈകളും നെഞ്ചില്‍ ചേര്‍ത്തുവെച്ചിരുന്നു. ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്നാണ് വൈറലായത്. ഇതോടെയാണ് ഈ ചിത്രത്തില്‍ നിന്നും പുതിയ ഇമോജി സൃഷ്ടിക്കുന്നത് സംബന്ധിച്ച ആശയം വന്നത്.