ഇന്ന് ഇസ്ലാമിക പുതുവര്‍ഷമായ മുഹറം ഒന്ന് ആരംഭിക്കുന്നു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്.
യുഎഇയില്‍ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ എല്ലാ ജീവനക്കാര്‍ക്കും അവധിയായിരിക്കും.
ഇസ്ലാമിക പുതുവര്‍ഷം ഹിജ്റി പുതുവര്‍ഷം എന്നും അറിയപ്പെടുന്നുണ്ട്. എ.ഡി 622ല്‍ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പ്രവാചകന് മുഹമ്മദ് നബിയുടെ യാത്രയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം.