
മുംബൈ: യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുന്നു.
* ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴി അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നത് ദിവസം 50 തവണയായി നിജപ്പെടുത്തും.
* ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടി പരിശോധിക്കാന്‍ കഴിയില്ല.
* ബില്‍ പേമെന്റ്, എസ്ഐപി പോലുള്ള ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്നു ടൈം സ്ലോട്ടുകള്‍ നല്‍കും. രാവിലെ പത്തിനു മുന്‍പ്, ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചു മണിക്കും ഇടയില്‍, രാത്രി 9.30-നു ശേഷം എന്നിങ്ങനെയാകും സ്ലോട്ട്.
* ഇടപാട് പെന്‍ഡിങ് എന്നു കണ്ടാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് പരമാവധി മൂന്നുതവണയായി നിജപ്പെടുത്തി. ഒരു തവണ പരിശോധിച്ച് 90 സെക്കന്‍ഡ് കഴിഞ്ഞു മാത്രമേ അടുത്ത റിക്വസ്റ്റ് നല്‍കാനാകൂ.
ഇടപാടുകളുടെ സുരക്ഷയും വേഗവും വിശ്വാസ്യതയും കൂട്ടാന്‍ ലക്ഷ്യമിട്ടാണ് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
ഇടപാടുകളുടെ എണ്ണം കൂടിയപ്പോള്‍ യുപിഐ ശൃംഖല തടസ്സപ്പെടുന്ന സാഹചര്യമുണ്ട്. ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കുക, ഇടപാടുകളുടെ സ്ഥിതി ആവര്‍ത്തിച്ച് പരിശോധിക്കുക തുടങ്ങിയ റിക്വസ്റ്റുകള്‍ കൂടുന്നതാണ് തടസ്സത്തിനു കാരണമായതെന്നാണ് കണ്ടെത്തല്‍.