തിരുവനന്തപുരം: വട്ടപ്പാറ വേയ്ക്കൽ റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ ബസ് പുറകിലേക്ക് നീങ്ങി മറിയുകയായിരുന്നു. 20ലധികം കുട്ടികൾക്ക് പരിക്കുണ്ടെന്നാണ് വിവരം. കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Trending :