ചെന്നൈ: ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ നെല്ലൈ എസ് മുത്തു (74) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ഐഎസ്ആർഒയിൽ 1973 മുതൽ കലാമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ശാസ്ത്ര വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും നോവലുകളും എഴുതി. തമിഴ്നാട് സർക്കാരിന്റെ 4 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംസ്കാരം മധുരയിൽ നടക്കും