കോഴിക്കോട് പിക്കപ്പ് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

09:59 AM Aug 15, 2025 | Kavya Ramachandran

കോഴിക്കോട്: താമരശ്ശേരി കൂടത്തായിയില്‍ പിക്കപ്പ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. ഓമശ്ശേരി പുത്തൂര്‍ സ്വദേശി ഇബ്രാഹിം (65) ആണ് മരിച്ചത് .വ്യാഴാഴ്ച ഉച്ചക്ക് 12-ഓടെയായിരുന്നു അപകടം

താമരശ്ശേരി - മുക്കം റോഡില്‍ കൂടത്തായി തടി മില്ലിന് സമീപം പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.