വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി. കാസര്‍ഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഏറെ നേരം തുടര്‍ന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
കുട്ടികള്‍ ഉള്‍പ്പടെ ഉണ്ടായിരുന്ന ട്രെയിനില്‍ രണ്ട് യാത്രക്കാര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ഇതില്‍ ഒരാളുടെ മൂക്ക് പൊട്ടി രക്തസ്രാവം ഉണ്ടായി. എന്നാല്‍ മര്‍ദ്ദനമേറ്റിട്ടും ഇയാള്‍ ആക്രമണം തുടരുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ബ്രിജേഷ് സത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു കയ്യാങ്കളി.
ഏറ്റുമുട്ടിയ യാത്രക്കാരെ ചെങ്ങന്നൂര്‍ പൊലീസിന് കൈമാറി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.