+

36,000 കോ​ടി ത​ട്ടി​പ്പ് ന​ട​ത്തിയ യു.​എ​സ് ക​മ്പ​നിക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി സെ​ബി

36,000 കോ​ടി ത​ട്ടി​പ്പ് ന​ട​ത്തിയ യു.​എ​സ് ക​മ്പ​നിക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി സെ​ബി

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ ത​ട്ടി​പ്പി​ലൂ​ടെ 36,500 കോ​ടി രൂ​പ​യി​ല​ധി​കം ലാ​ഭ​മു​ണ്ടാ​ക്കി​യ ജെ​യി​ൻ സ്ട്രീ​റ്റ് ഗ്രൂ​പ് എ​ന്ന 
അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക്ക് സെ​ബി വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 2023 ജ​നു​വ​രി​ക്കും 2025 മാ​ർച്ചി​നും ഇ​ട​യി​ലാ​ണ് ഇ​ത്ര​യും ലാ​ഭ​മു​ണ്ടാ​ക്കി​യ​ത്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഓപ്ഷൻ ഇടപാടിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് 1.2 മുതൽ 1.3 ലക്ഷം കോടി രൂപ വരെയാണ് നഷ്ടമായതെന്ന സെബി റിപ്പോർട്ടുണ്ട്.

അതിന്റെ കാൽഭാഗം വരും ​ഇക്കാലയളവിൽ ജെയിൻ ഗ്രൂപ്പ് ഉണ്ടാക്കിയ ലാഭം. സെ​ബി അ​ന്വേ​ഷ​ണ സ​മ​യ പ​രി​ധി​യി​ലെ ലാ​ഭ​മാ​യ 4840 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ച​ട​ക്കാ​ൻ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജെ​യി​ൻ സ്ട്രീ​റ്റി​ന്റെ​യും അ​നു​ബ​ന്ധ ക​മ്പ​നി​ക​ളു​ടെ​യും ഇ​ന്ത്യ​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ, ഡി-​മാ​റ്റ് അ​ക്കൗ​ണ്ടു​ക​ൾ എ​ന്നി​വ മ​ര​വി​പ്പി​ക്കാ​നും പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് ത​ട​യാ​നും സെ​ബി ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രാ​ൻ സ​മ​യ​മെ​ടു​ക്കും.

നി​ഫ്റ്റി​യി​ലെ​യും ബാ​ങ്ക് നി​ഫ്റ്റി​യി​ലെ​യും പ്ര​തി​വാ​ര ഡെ​റി​വേ​റ്റി​വ് ക​രാ​റു​ക​ൾ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം കൃ​ത്രി​മ​മാ​യി വി​ല വ്യ​തി​യാ​നം സൃ​ഷ്ടി​ച്ച് വ​ൻലാ​ഭം ഉ​ണ്ടാ​ക്കു​ക​യാ​ണ് ക​മ്പ​നി ചെ​യ്ത​ത്. കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ദി​വ​സം രാ​വി​ലെ വ​ൻ തോ​തി​ൽ ഓ​ഹ​രി വാ​ങ്ങി​ക്കൂ​ട്ടി വി​ല ഉ​യ​ർ​ത്തു​ക​യും ഉ​ച്ച​ക്ക് ശേ​ഷം വി​റ്റ് വി​ല​യി​ടി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. സൂ​ചി​ക​യെ അ​വ​രു​ദ്ദേ​ശി​ക്കു​ന്ന നി​ല​യി​ലേ​ക്ക് ച​ലി​പ്പി​ച്ച് ഓ​പ്ഷ​ൻ ഇ​ട​പാ​ടി​ലൂ​ടെ വ​ൻ​ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. പ​ണം ന​ഷ്ട​മാ​യ​ത് ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട നി​ക്ഷേ​പ​ക​ർ​ക്കാ​ണ്.

47 രാ​ജ്യ​ങ്ങ​ളി​ൽ ഇ​ട​പാ​ട് ന​ട​ത്തു​ന്ന ക​മ്പ​നി​യാ​ണ് ജെ​യി​ൻ സ്ട്രീ​റ്റ് ഗ്രൂ​പ്. 2500ൽ ​അ​ധി​കം പ്ര​ഫ​ഷ​ന​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഇ​തി​ൽ ഐ.​ഐ.​ടി​യി​ൽ​നി​ന്ന് പ​ഠി​ച്ചി​റ​ങ്ങി​യ വി​ദ​ഗ്ധ​രു​മു​ണ്ട്. ഓ​പ്ഷ​ൻ ഇ​ട​പാ​ടി​ൽ 93 ശ​ത​മാ​നം നി​ക്ഷേ​പ​ക​ർ​ക്കും ന​ഷ്ട​മാ​ണെ​ന്ന സെ​ബി റി​പ്പോ​ർ​ട്ടും ഇ​തോ​ട് ചേ​ർ​ത്ത് വാ​യി​ക്ക​ണം.

ഫ്യൂ​ച്ച​ർ ആ​ൻ​ഡ് ഓ​പ്ഷ​ൻ യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്റ്/​ട്രേ​ഡി​ങ് ടൂ​ൾ അ​ല്ല. അ​തു ​വ​ൻ​കി​ട നി​ക്ഷേ​പ​ക​ർ​ക്ക് റി​സ്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഹെ​ഡ്ജി​ങ്ങി​നു​ള്ള​താ​ണ്. പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ ഇ​തി​ലേ​ക്ക് ക​ട​ന്നു​ചെ​ന്ന് അ​ടി​പ്പെ​ടു​ക​യാ​ണ്. ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി​യ പ​ണം ഒ​ലി​ച്ചു​പോ​കു​ന്ന​തി​നു മു​മ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നേ പ​റ​യാ​നു​ള്ളൂ.

facebook twitter