+

അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ മറ്റൊരു രാജ്യവുമായുള്ള രഹസ്യ കരാർ ഉണ്ട് ; പാകിസ്ഥാൻ

അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ മറ്റൊരു രാജ്യവുമായുള്ള രഹസ്യ കരാർ ഉണ്ട് ; പാകിസ്ഥാൻ

ഇസ്താംബുൾ: അഫ്ഗാനിസ്ഥാനിൽ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ മറ്റൊരു രാജ്യവുമായുള്ള ഒരു രഹസ്യ കരാർ ഉണ്ടെന്ന് വെളിപ്പെടുത്തി പാകിസ്ഥാൻ. തുർക്കിയിൽ നടക്കുന്ന അഫ്ഗാനിസ്ഥാൻ–പാകിസ്ഥാൻ വെടിനിർത്തൽ ചർച്ചയ്ക്കിടെയാണ് പാകിസ്ഥാൻ പ്രതിനിധി സംഘം ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാൻ മണ്ണിൽ നടക്കുന്ന ഡ്രോൺ ആക്രമണങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് തങ്ങൾ എന്ന് പാക് പ്രതിനിധികൾ സമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ.

തെഹീറീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി അഫ്ഗാനിസ്ഥാനിൽ പ്രത്യാക്രമണം നടത്താനുള്ള അവകാശം അംഗീകരിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്താംബുളിൽ നടന്ന ഉയർന്നതല ചർച്ചകൾ പ്രതീക്ഷിച്ച മുന്നേറ്റമില്ലാതെ പരാജയപ്പെട്ടതായി വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നു.

facebook twitter