+

സേമിയ പുട്ടുണ്ടാക്കിയാലോ ?

അവശ്യ ചേരുവകൾ സേമിയ – 400 ഗ്രാം) തേങ്ങ ചിരകിയത് – ഒരു കപ്പ് വെളളം – ആവശ്യത്തിന്


പുട്ട് മിക്ക മലയാളികളുടെ വീട്ടിലെയും നിത്യ സന്ദർശകനാണ്. അതുകൊണ്ടു തന്നെ അതിനോടുള്ള മടുപ്പും പലർക്കുമുണ്ട്. എന്നാൽ ഇന്ന് ഒരു വെറൈറ്റി പുട്ട് ആയാലോ ? സ്വാദുള്ള സേമിയ പുട്ട്, റെസിപ്പി ഇതാ


അവശ്യ ചേരുവകൾ

സേമിയ – 400 ഗ്രാം)
തേങ്ങ ചിരകിയത് – ഒരു കപ്പ്
വെളളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

സേമിയ ചെറുതായിട്ട് ഒന്ന് പൊടിച്ചെടുക്കുക. അത് കുതിരാൻ ആവശ്യമായ വെള്ളം അതിലേക്ക് ഒഴിക്കുക. ഇതിനൊപ്പം ഉപ്പും ഇടണം. മൂന്ന് മിനിട്ട് നേരമെങ്കിലും സേമിയ കുതിരാനായി മാറ്റിവയ്ക്കുക. ശേഷം പൂർണമായും വെളളം അരിപ്പയുപയോഗിച്ച് നീക്കം ചെയ്യുക. ഇനി പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങാ ചിരകിയതും പിന്നീട് സേമിയയും ചേർക്കുക. ഇത് തന്നെ ഒന്നുകൂടി ആവർത്തിക്കുക. ശേഷം ആവികയറ്റാൻ വയ്ക്കാം. പത്ത് മിനിട്ട് കൊണ്ട് സേമിയ പുട്ട് റെഡി. ഇത് കഴിക്കാൻ ഒരു കറിയുടെയും ആവശ്യം പോലുമില്ല.

facebook twitter