+

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികളടക്കം ഏഴ് മരണം

തിരുനെല്‍വേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ഏഴ് മരണം. തിരുനെല്‍വേലി ദളപതിസമുദ്രത്തില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. തിരുനെല്‍വേലി ജില്ലയിലെ നംഗുനേരിക്ക് സമീപമുള്ള ദളപതിസമുദ്രത്തിലായിരുന്നു അപകടം.

അപകടത്തി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാലുവരി പാതയില്‍ എതിര്‍ ദിശയിലേക്ക് സഞ്ചരിച്ച കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പരിക്കേറ്റവരെ  തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

facebook twitter