+

ഗള്‍ഫില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി

വ്യോമാതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് ദക്ഷിണേഷ്യയിലൂടെയുള്ള ഗള്‍ഫ് വിമാന സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് വടക്കന്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള എമിറേറ്റ്‌സ് , ഇത്തിഹാദ്, ഖത്തര്‍ എയര്‍ലൈനുകളാണ് റദ്ദാക്കിയത്.

പാകിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യോമാക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഇന്‍ഡി?ഗോ, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ദുബൈ, സിയാല്‍കോട്ട്, ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുണ്ട്.

Trending :
facebook twitter