
തൊടുപുഴ: ഏഴ് വയസ്സുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 21 വര്‍ഷവും ആറുമാസവും കഠിനതടവും 1.35 ലക്ഷം രൂപ പിഴയും. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി.
കരിമണ്ണൂര്‍ ചാലാശ്ശേരി കരിമ്പനക്കല്‍ കെ.സി. പ്രദീപ്(48)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ. ബാല്‍ ശിക്ഷിച്ചത്. ഇപ്പോള്‍ കോട്ടയം പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവറാണ് പ്രതി.
2020 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അന്ന് പ്രതി ഇളംദേശം ബ്ലോക്ക് ഡിവലപ്‌മെന്റ് ഓഫീസിലെ ജീവനക്കാരനായിരുന്നു. കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി സ്‌കൂളില്‍ അധ്യാപികയോട് പറയുകയായിരുന്നു. കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ പി.ടി. ബിജോയ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.