കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും ഈ ഷേക്ക്

01:55 PM Oct 25, 2025 | Kavya Ramachandran

ആവശ്യമായ സാധനങ്ങൾ

കാരറ്റ് – 2 എണ്ണം
ചൂട് പാൽ - 1 കപ്പ്
ഈന്തപ്പഴം
അണ്ടിപ്പരിപ്പ്
ഏലയ്ക്ക
വെള്ളം ( ആവശ്യത്തിന് )
നട്സ്
ഷേയ്ക്ക് ഉണ്ടാക്കുന്ന വിധം

ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഈന്തപ്പഴം  കുരു കളഞ്ഞ് എടുക്കണം. ശേഷം പാലിൽ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ഇട്ട് കുറഞ്ഞത് 15 മിനിറ്റ് എങ്കിലും കുതിർക്കുക. ഈ സമയം കുക്കറിൽ അരിഞ്ഞെടുത്ത കാരറ്റ് ആവശ്യത്തിന് വെള്ളം ചേർത്ത് 2 വിസിൽ വരുന്നത് വരെ വേവിച്ച് എടുക്കുക. ഇത് തണുക്കാൻ വെക്കുക. ശേഷം ഇതിലെ ഏലയ്ക്ക എടുത്ത് മാറ്റുക. മുൻപ് കുതിർക്കാൻ വെച്ച ഈന്തപ്പഴവും അണ്ടിപ്പരിപ്പും, അതിൻ്റെ കൂടെ കാരറ്റും ഇട്ട് ജാറിൽ അരച്ചെടുക്കുക, കട്ടിയായ പാൽ ചേർത്ത് ഒന്ന് കൂടി അരച്ച് എടുക്കുക. ഇത് ഗ്ലാസിലേക്ക് ഒഴിച്ച്  ആസ്വദിക്കാവുന്നതാണ്.