എളുപ്പം ഉണ്ടാക്കാം ഷമാം മിൽക്ക് ഷേക്ക് എളുപ്പം ഉണ്ടാക്കാം ഷമാം മിൽക്ക് ഷേക്ക്

01:55 PM Nov 03, 2025 | Neha Nair

ആവശ്യമുള്ള ചേരുവകൾ

പഴുത്ത ഷമാം (കഷണങ്ങളാക്കിയത്) – 1 കപ്പ്

പാൽ (നന്നായി തണുപ്പിച്ചത്) – 1 കപ്പ്

പഞ്ചസാര / തേൻ – 3-4 ടേബിൾ സ്പൂൺ (അല്ലെങ്കിൽ മധുരത്തിനനുസരിച്ച്)

ഏലക്കായ പൊടി – ഒരു നുള്ള് (ഓപ്ഷണൽ)

ഐസ് ക്യൂബുകൾ – 4-5 എണ്ണം (ഓപ്ഷണൽ)

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബ്ലെൻഡർ ജാർ എടുക്കുക. അതിലേക്ക് ഷമാം കഷണങ്ങൾ, തണുത്ത പാൽ, പഞ്ചസാര (അല്ലെങ്കിൽ തേൻ), ഏലക്കാപ്പൊടി എന്നിവ ചേർക്കുക. ശേഷം ഈ ചേരുവകൾ നന്നായി പേസ്റ്റ് രൂപത്തിലാകുന്നതുവരെ ബ്ലെൻഡ് ചെയ്യുക. ഷേക്ക് ആവശ്യത്തിന് കട്ടിയുള്ളതല്ലെങ്കിൽ അൽപം കൂടി ഷമാം കഷണങ്ങൾ ചേർക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഐസ് ക്യൂബുകൾ ചേർത്ത് ഒന്നുകൂടി ബ്ലെൻഡ് ചെയ്യുക. തയ്യാറാക്കിയ ഷേക്ക് ഒരു ഗ്ലാസ്സിലേക്ക് മാറ്റി, ഷമാം കഷണങ്ങൾ, നട്‌സ്, അല്ലെങ്കിൽ ഒരു സ്കൂപ്പ് വാനില ഐസ്‌ക്രീം എന്നിവ കൊണ്ട് അലങ്കരിച്ച് തണുപ്പോടെ വിളമ്പാം. ഇത് ചൂടുകാലത്ത് ഉന്മേഷം നൽകുന്ന ആരോഗ്യകരമായ ഒരു പാനീയമാണ്.