കത്തിയുടെ മൂർച്ച കൂട്ടാൻ നിങ്ങൾ ഇത്രയും ചെയ്താൽ മതി

02:50 PM May 08, 2025 | Kavya Ramachandran

സെറാമിക് മഗ്ഗ് ഉപയോഗിക്കാം 

നിങ്ങളുടെ അടുക്കളയിൽ സെറാമിക് മഗ്ഗ് ഉണ്ടെങ്കിൽ എളുപ്പത്തിൽ കത്തിയുടെ മൂർച്ച കൂട്ടാൻ സാധിക്കും. മഗ്ഗ് മറിച്ചിട്ടതിന് ശേഷം അടിഭാഗത്തുള്ള ഗ്ലേസ് ചെയ്യാത്ത ഭാഗത്ത് കത്തിയുടെ ബ്ലേഡ് വരുന്ന ഭാഗം നന്നായി ഉരക്കാം. ഇത് കത്തിയുടെ മൂർച്ച കൂട്ടുന്നു.

മിനുസമുള്ള കല്ല് 

നിങ്ങളുടെ മുറ്റത്ത് കിടക്കുന്ന മിനുസമാർന്ന കല്ല് എടുത്ത് നന്നായി കഴുകി വൃത്തിയാക്കണം. അതിന് ശേഷം കത്തിയുടെ ബ്ലേഡ് കല്ലിൽ ക്രോസ്സായി മാറിമാറി ഉരക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കല്ലിൽ ഈർപ്പമുണ്ടെന്ന് ഉറപ്പാക്കണം. കത്തിയുടെ മൂർച്ച കൂട്ടാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന മാർഗ്ഗമാണിത്.

മറ്റൊരു കത്തി ഉപയോഗിക്കാം 

കത്തിയുടെ മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിക്കാം. രണ്ട് കത്തിയെടുത്തതിന് ശേഷം രണ്ടിന്റെയും ബ്ലേഡ് വരുന്ന ഭാഗങ്ങൾ തമ്മിൽ പരസ്പരം ഉരക്കാം. നന്നായി മൂർച്ച കൂടില്ലെങ്കിലും പെട്ടെന്നുള്ള ആവശ്യങ്ങൾക്ക് ഇത് ഉപകരിക്കുന്നു. 

നെയിൽ ഫയലർ

നെയിൽ ഫയലർ ഉപയോഗിച്ചും കത്തിയുടെ മൂർച്ച കൂട്ടാൻ സാധിക്കും. നിരപ്പായ സ്ഥലത്ത് ഫയലർ വെച്ചതിന് ശേഷം അതിലേക്ക് കത്തി മാറിമാറി ഉരക്കാം. കത്തിയുടെ മൂർച്ച കൂടിയതിന് ശേഷം നെയിൽ ഫയലർ വൃത്തിയാക്കാനും മറക്കരുത്