+

ചോറിനൊപ്പം ഇത് ഒരൊന്നൊന്നര ചെമ്മീൻ കോമ്പോ

ഒരു ഫ്രൈയിങ് പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കം. ശേഷം മിക്സ് പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഓരോന്നായി എണ്ണയിലേക്ക് ഇടാം. 
ആവശ്യമായ ചേരുവകൾ:
ചെമ്മീൻ- 20 എണ്ണം
അരിപ്പൊടി – ഒരു ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
മുളകുപൊടി – 2 ടീസ്പൂൺ
മഞ്ഞൾപൊടി – അര ടീസ്പൂൺ
പുളി – കാൽ ടീസ്പൂൺ
കുരുമുളക് – അര ടീസ്പൂൺ
ജീരകം – ഒരു ടീസ്പൂൺ
പെരുഞ്ചീരകം – അര ടീസ്പൂൺ
മല്ലി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
അദ്യമായി കുരുമുളക്, ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ വറുക്കണം. ശേഷം ഇത് തണുക്കുമ്പോൾ‍ പുളിയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. ഇനി ഒരു ചെറിയ പാത്രമെടുക്കുക. ശേഷം മുളകുപൊടി, മഞ്ഞൾ‍പ്പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ഇതിലേക്ക് ഈ പേസ്റ്റ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ഓരോന്നായി എടുത്ത് ഈ പേസ്റ്റ് അതിലേക്ക് തേച്ച് പിടിപ്പിച്ച് ഒരു പത്ത് മിനിറ്റ് സെറ്റ് ചെയ്യാൻ വെക്കുക. സെറ്റ് ചെയ്യാൻ വെക്കുമ്പോൾ അൽപ്പം അരിപ്പൊടി ചെമ്മീന് മുകളിൽ‍ വിതറിക്കൊടുക്കുന്നത് ക്രിസ്പിനസ് കൂട്ടാൻ സഹായിക്കും.
അടുത്തതായി ഒരു ഫ്രൈയിങ് പാനെടുത്ത് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കം. ശേഷം മിക്സ് പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഓരോന്നായി എണ്ണയിലേക്ക് ഇടാം. ചെമ്മീൻ ഡ്രൈ ആകാതിരിക്കാനായി അൽപ്പം വെളിച്ചെണ്ണ ഇതിന് മുകളിലേക്ക് ഇടയ്ക്കിടെ ഒഴിച്ചു നൽകുന്നത് നന്നായിരിക്കും
facebook twitter