+

വായിൽ വെള്ളമൂറും ചെമ്മീൻ റോസ്റ്റ്

ചെമ്മീൻ                              1 കിലോ  എണ്ണ                                      4 സ്പൂൺ  മഞ്ഞൾ പൊടി                  1 സ്പൂൺ  മുളക് പൊടി                      2  സ്പൂൺ  കുരുമുളക് പൊടി            1 സ്പൂൺ 

വേണ്ട ചേരുവകൾ 

ചെമ്മീൻ                              1 കിലോ 
എണ്ണ                                      4 സ്പൂൺ 
മഞ്ഞൾ പൊടി                  1 സ്പൂൺ 
മുളക് പൊടി                      2  സ്പൂൺ 
കുരുമുളക് പൊടി            1 സ്പൂൺ 
ഉപ്പ്                                        1 സ്പൂൺ 
കാശ്മീരി മുളക് പൊടി    1 സ്പൂൺ 
കറിവേപ്പില                      2 തണ്ട് 
ഇഞ്ചി                                  1 സ്പൂൺ 
വെളുത്തുള്ളി                   2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ചെമ്മീൻ നന്നായിട്ട് ക്ലീൻ ചെയ്തെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ചെമ്മീൻ അതിലേക്ക് വിതറി കൊടുത്ത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക.

facebook twitter