ചേരുവകൾ
ക്രീം മിൽക്ക്- 1/2 ലിറ്റർ
കസ്റ്റാർഡ് പൗഡർ- 2 ടേബിൾസ്പൂൺ
തണുത്ത പാൽ- 3 ടേബിൾസ്പൂൺ
പഞ്ചസാര- 1/4 കപ്പ്
ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
മുന്തിരി- 10
നേന്ത്രപ്പഴം- 1
മാതളനാരങ്ങ- 1/4 കപ്പ്
മാമ്പഴം- 1
ആപ്പിൾ- 1/2
തയ്യാറാക്കുന്ന വിധം
മൂന്ന് ടേബിൾസ്പൂൺ തണുത്ത പാലിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കസ്റ്റർഡ് പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
അൽപം പാൽ തിളപ്പിച്ച് അതിലേയ്ക്ക് പഞ്ചസാരയും, ഏലയ്ക്കപൊടിച്ചതും ചേർക്കാം.
ഇത് കസ്റ്റാർഡ് മിശ്രിതത്തിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം തണുക്കാൻ മാറ്റി വയ്ക്കാം. ഇനി ഇത് 30 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.
പഴങ്ങളെല്ലാം നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
തണുത്ത കസ്റ്റാർഡിലേയ്ക്ക് ഭംഗിയായി ഈ പഴങ്ങൾ നിരത്തി വയ്ക്കാം.
ചിയ വിത്ത് വെള്ളത്തിൽ കുതിർത്തെടുത്തും ഇതിൽ ചേർക്കാവുന്നതാണ്.
ഒരിക്കൽ കൂടി ഫ്രിഡ്ജിൽ വച്ച് ഒരു മണിക്കൂറിനു ശേഷം തണുപ്പോടെ കഴിച്ചു നോക്കൂ.