ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണം ; നിര്‍ണായക തെളിവുകള്‍ സിംഗപ്പൂര്‍ പൊലീസ് പത്തുദിവസത്തിനകം കൈമാറുമെന്ന് അസം പൊലീസ്

07:59 AM Oct 25, 2025 | Suchithra Sivadas

ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ മൊഴിയും ഉള്‍പ്പടെ നിര്‍ണായക തെളിവുകള്‍ സിംഗപ്പൂര്‍ പൊലീസ് പത്തുദിവസത്തിനകം കൈമാറുമെന്ന് അസം പൊലീസ്. പ്രത്യേക അന്വേഷണ സംഘം മേധാവിയായ ഡിജിപി മുന്ന പ്രസാദ് ഗുപ്തയാണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്.

അഞ്ച് ദിവസം മുമ്പ് സിംഗപ്പൂര്‍ സന്ദര്‍ശിച്ചിരുന്നതായി ഡിജിപി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ എഴുപതിലേറെ പേരുടെ മൊഴിയെടുത്തു. അന്വേഷണം ശരിയായ ദിശയിലാണ്. സിംഗപ്പൂര്‍ പൊലീസ് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നിയമസഹായവും മറ്റ് പിന്തുണയും നല്‍കുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.