ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി

01:35 PM Dec 12, 2025 | Neha Nair

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് എസ്.ഐ.ആർ നടപടികൾ നീട്ടിയത്. അതേസമയം കേരളത്തിന്റെ എസ്.ഐ.ആർ സമയപരിധി നേരത്തേ പരിഷ്‍കരിച്ചിരുന്നു.

സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തിൽ എസ്.ഐ.ആർ സമയപരിധി ഡിസംബർ 18ന് അവസാനിക്കും. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ സമയപരിധി മാറ്റിയിട്ടില്ല.