ശരീരഭാഷയും മനുഷ്യന്റെ പെരുമാറ്റവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇരിപ്പ്, മുഖഭാവം, ആംഗ്യങ്ങള്‍ തുടങ്ങിയവ വ്യക്തിയുടെ വികാരങ്ങള്‍, മനോഭാവം, വ്യക്തിത്വ സവിശേഷതകള്‍ എന്നിവ വെളിപ്പെടുത്തുന്നു. ഈ രീതിയില്‍ കാല്‍കയറ്റി ഇരിക്കുന്നവരുടെ വ്യക്തിത്വവും തിരിച്ചറിയാം.
കാല്‍ മുറുക്കി ഇരിക്കുന്നവര്‍
കാലുകള്‍ മുറുക്കി ഇരിക്കുന്നുവെങ്കില്‍, ഉയര്‍ന്ന ഭാവനാശക്തിയുള്ളവനാണെന്നാണ് പറയപ്പെടുന്നത്. ഇക്കൂട്ടര്‍ക്ക് ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാന്‍ കഴിവുണ്ട്. ഗ്രൂപ്പ് ചര്‍ച്ചകളില്‍ പങ്കെടുക്കാനും മറ്റുള്ളവരെ ചേര്‍ത്തുപിടിക്കാനും ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍, സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നതില്‍ അല്പം മന്ദഗതിയിലാണ്. സ്വന്തം ഹോബികള്‍ക്കും വ്യക്തിഗത വളര്‍ച്ചയ്ക്കും കൂടുതല്‍ സമയം ചെലവഴിക്കുന്നു.
ഫിഗര്‍-ഫോര്‍ ശൈലിയില്‍ ഇരിക്കുന്നവര്‍
ഒരു കാലിന്റെ കണങ്കാല്‍ മറ്റേ കാലിന്റെ മുട്ടിന് മുകളില്‍ വെച്ച് ഇരിക്കുന്നുവെങ്കില്‍, ഇവരുടെ വ്യക്തിത്വം ആധികാരികവും ആത്മവിശ്വാസമുള്ളതുമാണെന്ന് വെളിപ്പെടുത്തുന്നു. ഇക്കൂട്ടര്‍ യുവത്വമുള്ളരും, ആത്മനിര്‍ഭരവും, മറ്റുള്ളവരെ ആകര്‍ഷിക്കുന്ന ഒരു ആധിപത്യ സ്വഭാവവുമാണ് പ്രകടിപ്പിക്കുന്നത്. ജീവിതത്തില്‍ ഒരു ലക്ഷ്യം സ്ഥിരീകരിച്ചാല്‍, അത് നേടുന്നതിന് കഠിനമായി പരിശ്രമിക്കും. വൈവിധ്യമാര്‍ന്നതും പുതിയ പഠനങ്ങള്‍ നല്‍കുന്നതുമായ ജോലികളാണ് ഏറെ ഇഷ്ടം. സ്വകാര്യതയും സ്വന്തം ഇടവും വളരെ വിലമതിക്കുന്നു.
കാല്‍മുട്ടുകള്‍ നേരെ വെച്ച് ഇരിക്കുന്നവര്‍
കാല്‍മുട്ടുകള്‍ നേരെ വെച്ച് ഇരിക്കുന്നുവെങ്കില്‍, ഇവരുടെ വ്യക്തിത്വം ശാന്തവും ആത്മവിശ്വാസമുള്ളവരുമാണെന്ന് വെളിപ്പെടുത്തുന്നു. ഈ വ്യക്തകള്‍ യുക്തിചിന്തകരാണ്. സമയനിഷ്ഠ പാലിക്കാന്‍ ശ്രമിക്കുകയും അനാവശ്യ സംസാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യും. വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കാന്‍ മടിയില്ല. ബന്ധങ്ങളില്‍, വിശ്വസ്തനും പ്രതിബദ്ധനുമാണ്. മികച്ച ആശയവിനിമയ കഴിവും മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവും സവിശേഷതകളാണ്.