വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്.
വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിന്‍ ഖാലിദ് പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഈസ. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു.
ഇമാമും ഖുര്‍ആന്‍ അദ്ധ്യാപകനുമായ ജോലിക്ക് പോകുന്നതിന് മുന്‍പ് കുട്ടികളെ അകത്താക്കി ഗേറ്റ് പൂട്ടിയിട്ട ശേഷമാണ് പിതാവ് പോയതെങ്കിലും അമ്മ മറ്റുകാര്യങ്ങളില്‍ ശ്രദ്ധിച്ചിരുന്ന സമയത്ത് കുട്ടികള്‍ മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അധികം വൈകാതെയാണ് ഈസ വെള്ളം നിറഞ്ഞ ടാങ്കില്‍ വീണത്. തുടര്‍ന്ന് മുങ്ങിമരിക്കുകയായിരുന്നു.