ജെൻ AI പവേര്‍ഡ് സ്മാർട്ട് സിരി അസിസ്റ്റൻ്റ് 2026ഓടെ എത്തുമെന്ന് ആപ്പി‍ള്‍ നിര്‍മ്മാതാക്കള്‍

07:37 PM Nov 04, 2025 | Kavya Ramachandran

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ജെൻ AI) പവറുള്ള സ്മാർട്ട് സിരി അസിസ്റ്റൻ്റിനെ 2026ഓടെ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി ആപ്പി‍ള്‍ നിര്‍മ്മാതാക്കള്‍. നേരത്തെ ജൂണ്‍ 2024ല്‍ നടന്ന ആനുവല്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിലാണ് (WWDC) സിരി അസിസ്റ്റൻ്റിനെ ഉടൻ തന്നെ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഈ ലോഞ്ച് സോഫ്റ്റ്‌വെയർ ബഗ്ഗുകള്‍ കാരണം 2025ലേക്ക് മാറ്റി. ഈ വർഷം വീണ്ടും, കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനിക്ക് സിരിയിലെ ബഗ്ഗുകള്‍ മാറ്റാൻ ക‍ഴിയാത്തതിനു പിന്നാലെയാണ് വീണ്ടും ലോഞ്ചിംഗ് മാറ്റിയിരിക്കുന്നത്.

ഓപ്പണ്‍ എഐ, ചാറ്റ് ജിപിടി എന്നിവയുമായി ചേര്‍ന്ന് ജെൻ എഐ സിരി പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. കാര്യങ്ങൾ ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, 2026 മാർച്ചിൽ ആപ്പിൾ പുതിയ സിരി പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി, റൈറ്റിംഗ് ടൂളുകൾ തുടങ്ങിയ ആപ്പിൾ ഇ‍ൻ്റലിജൻസ് അധിഷ്ഠിത സവിശേഷതകളാണ് പുത്തൻ സിരിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ സങ്കീർണ്ണമായ ജോലികൾക്കായി, ആപ്പിൾ ഇൻ്റലിജൻസ് ഓപ്പൺഎഐയായ ചാറ്റ്ജിപിടി ഉപയോഗിക്കുന്നു. ജെൻ എഐ മത്സരത്തിൽ ആപ്പിളിന് ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. അതേസമയം, കടുത്ത മത്സരത്തിനിടയിൽ ആപ്പിളിന് നിരവധി പരിചയസമ്പന്നരായ എഐ എഞ്ചിനീയർമാരെ നഷ്ടമാകുകയാണ്. മാർക്ക് സക്കർബർഗിൻ്റെ എലൈറ്റ് മെറ്റാ എഐ ‘സൂപ്പർ ഇൻ്റലിജൻസ്’ ടീമിന് ഏഴക്ക ജോയിനിംഗ് ബോണസ് വാഗ്ദാനം ചെയ്യുന്നതിനാലാണ് കൂടുതല്‍ ആളുകള്‍ മെറ്റയിലേക്ക് പോകുന്നത്.

Trending :

ഐപാഡിന് സമാനമായ ഡിസ്‌പ്ലേ ഘടിപ്പിച്ചിരിക്കുന്ന ഒരു ഹൈബ്രിഡ് ഹോംപോഡ് പുറത്തിറക്കിക്കൊണ്ട് സ്മാർട്ട് ഹോം ഇന്റർനെറ്റ്-ഓഫ്-തിംഗ്‌സ് (ഐഒടി) വിഭാഗത്തിലേക്ക് കടക്കാനും ആപ്പിൾ പദ്ധതിയിടുന്നുണ്ട്. ഈ വർഷം തന്നെ ഇത് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സിരിയിലെ ബഗ്ഗുകൾ കാരണം വൈകി. ഫെയ്‌സ് ഐഡി സുരക്ഷയുള്ള ആപ്പിളിൻ്റെ സ്മാർട്ട് ഡോർബെല്ലിനെക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഇത് സ്മാർട്ട്‌ഹോം ഉപകരണത്തിനൊപ്പം ലോഞ്ച് ചെയ്യുമോ അതോ പിന്നീട് ലോഞ്ച് ചെയ്യുമോ എന്ന് ഉറപ്പില്ല.