+

ജിസിസി രാജ്യങ്ങളില്‍ പുകവലി നിരക്ക് കൂടുതല്‍ കുവൈത്തില്‍

യുഎഇ (35 ശതമാനം), ബഹ്റൈന്‍ (33 ശതമാനം) എന്നീ രാജ്യങ്ങളിലെ നിരക്കുകളെക്കാള്‍ കൂടുതലാണ്.

ജിസിസി രാജ്യങ്ങളില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാര്‍ ഉള്ള രാജ്യം കുവൈത്തെന്ന് കണക്കുകള്‍. കുവൈത്ത് സിറ്റിയില്‍ നടന്ന ദേശീയ ബോധവല്‍ക്കരണ ശില്‍പശാലയിലാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ ആരോഗ്യ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം, കുവൈത്തിലെ പുരുഷന്മാരില്‍ 41 ശതമാനം പേര്‍ പുകവലിക്കുന്നവരാണ്. ഇത് യുഎഇ (35 ശതമാനം), ബഹ്റൈന്‍ (33 ശതമാനം) എന്നീ രാജ്യങ്ങളിലെ നിരക്കുകളെക്കാള്‍ കൂടുതലാണ്.


കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നാഷണല്‍ കാന്‍സര്‍ ബോധവത്കരണ കാമ്പയിന്‍ അവരുടെ 'പിങ്ക് ലൈഫ്ലൈന്‍' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് ഈ വെളിപ്പെടുത്തല്‍ ഉണ്ടായത്. കുവൈത്ത് കാന്‍സര്‍ കണ്‍ട്രോള്‍ സെന്ററിലെ എപ്പിഡെമിയോളജി ആന്‍ഡ് കാന്‍സര്‍ രജിസ്ട്രി യൂണിറ്റ് മേധാവി ഡോ. അമാനി അല്‍-ബാസ്മിയാണ് ഈ വിവരങ്ങള്‍ അവതരിപ്പിച്ചത്

facebook twitter