ഹജ്ജിന് ഇന്ത്യയില്‍നിന്ന് ഇതുവരെ 20,000 തീര്‍ഥാടകര്‍ സൗദിയില്‍ എത്തി. ദിവസേന 12 വിമാനങ്ങളിലായി 3500ലേറെ പേരാണ് മദീനയിലും ജിദ്ദയിലുമായി എത്തുന്നത്. മദീനയില്‍ നേരിട്ട് എത്തുന്ന തീര്‍ത്ഥാടകര്‍ എട്ടുദിവസം ഇവിടെ തങ്ങി ചരിത്ര പ്രസിദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മക്കയിലേക്ക് തിരിക്കും.
ജിദ്ദയില്‍ നേരിട്ട് എത്തുന്ന തീര്‍ത്ഥാടകര്‍ മക്കയില്‍ തുടരും. പ്രദേശത്തെ ചരിത്ര പ്രസിദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് സംഘം. ഹജ് നിര്‍വ്വഹിച്ച ശേഷമാകും മദീനയിലേക്ക് യാത്ര തിരിക്കുക. ഇവരുടെ മടക്ക യാത്ര മദീനയില്‍ നിന്നാണ്.