ആവശ്യമായ സാധനങ്ങൾ
പച്ചരി അല്ലെങ്കിൽ ഇഡ്ഡലി റൈസ്
ഉലുവ
ഉഴുന്ന്
ചൗവ്വരി
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് പച്ചരിയെടുക്കുക. മുക്കാൽ കപ്പ് ഉഴുന്ന്, ഒരു സ്പൂൺ ഉലുവ, അരക്കപ്പ് ചൗവ്വരി എന്നിവ ചേർത്ത് നന്നായി കഴുകുക. ശേഷം ഇവ അഞ്ച് മണിക്കൂർ കുതിർത്തുവയ്ക്കുക. അരയ്ക്കുന്നതിന് കുറച്ച് മുമ്പ് ഫ്രിഡ്ജിൽ വയ്ക്കുക. ഇനി നന്നായി അരച്ചെടുക്കുക. അരി കുതിർത്തുവച്ച വെള്ളത്തിൽ വേണം അരയ്ക്കാൻ. ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച ശേഷം അടച്ചുവയ്ക്കുക. എട്ട് മണിക്കൂറിന് ശേഷം ഇഡ്ഡലി ചുട്ടെടുക്കാം.